നവാഗതനായ ജിത്തു മാധവന് രചനയും സംവിധാനം ചെയ്യുന്ന ചിത്രം ‘രോമാഞ്ചം’ തിയേറ്ററില്‍ പോയി കാണണമെന്ന് നിര്‍മ്മാതാവും സംവിധായകനുമായ ജോണ്‍ പോള്‍ ജോര്‍ജ്. ‘ഗപ്പി’ തിയേറ്ററില്‍ കാണാന്‍ കഴിയാതിരുന്നപ്പോള്‍ തനിക്ക് അന്ന് നീട്ടിവച്ച ടിക്കറ്റിന്റെ പൈസ രോമാഞ്ചത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘രോമാഞ്ചം’ വെള്ളിയാഴ്ച തീയറ്ററില്‍ വരികയാണ്. കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍ ജീവിതവും കരിയറുമെല്ലാം പണയത്തിലായെന്ന് ജോണ്‍ പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഇനി നിങ്ങള്‍ പ്രേക്ഷകരില്‍ മാത്രമാണ് ഏക പ്രതീക്ഷ. നിങ്ങള്‍ക്ക് മുന്നില്‍ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, തന്റെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല, നിങ്ങള്‍ക്കും അതിഷ്ടമാവില്ല. അതുകൊണ്ട് ചോദിക്കുവാ, അന്ന് ‘ഗപ്പി’ തിയേറ്ററില്‍ കാണാന്‍ പറ്റാതിരുന്നപ്പോള്‍ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ അത് രോമാഞ്ചത്തിനായി ഒരു ടിക്കറ്റെടുക്കാന്‍ ഉപയോഗിച്ചാല്‍ തനിക്ക് ഇനിയും മുന്നോട്ട് പോകാനാകും. ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി തനിക്കില്ലെന്നും ജോണ്‍ പോള്‍ പറഞ്ഞു.
പ്രതിസന്ധികളിലൂടെയും കുറ്റപ്പെടുത്തലുകളിലൂടെയും കടന്നുപോയപ്പോള്‍ ഒപ്പം നിന്ന ഗിരീഷിനും, ജോബി ചേട്ടനും, സമീറിക്കയ്ക്കും, അസ്സീമിക്കയ്ക്കും, ഷാജി സാറിനും, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും പ്രാര്‍ഥനയോടെ കൂടെ നിന്നവര്‍ക്കും നന്ദി പറയുന്നു’. ‘രോമാഞ്ച’ത്തിന്റെ പ്രമോഷനും, ട്രെയിലറും, പാട്ടുകളും നിങ്ങള്‍ ഹൃദയത്തില്‍ ഏറ്റെടുത്തുവെന്നറിയാം. വഴിയില്‍ ഹോര്‍ഡിംഗ്സുകള്‍ കുറവാണെന്നറിയാം നേരത്തെ റിലീസ് ചെയ്യാനിരുന്നപ്പോള്‍ അതെല്ലാമുണ്ടായിരുന്നു ഇനിയും വെച്ചാല്‍ വീണ്ടും വലിയ നഷ്ടമുണ്ടാകും, നിങ്ങള്‍ക്ക് അത് മനസ്സിലാകും. കേരളത്തിലെ ഏറ്റവും മികച്ച തിയേറ്ററുകളില്‍ ആണ് ‘രോമാഞ്ചം’ സെന്‍ട്രല്‍ പിക്ച്ചേഴ്സ് പ്രദര്‍ശിപ്പിക്കുന്നത്, ധൈര്യമായി കാണാം ഈ സിനിമ, അതെന്റെ ഉറപ്പാണ്. ഇഷ്ടപ്പെട്ടാല്‍ മറ്റുള്ളവരോടും കാണാന്‍ പറയണം, ഒരു പുതുതലമുറയുടെ പ്രതീക്ഷയാണ് നിരാശപ്പെടുത്തില്ല. ചിരിക്കാന്‍, സന്തോഷിക്കാന്‍ ഒരു നല്ല തിയേറ്റര്‍ അനുഭവത്തിനായ് നമുക്ക് കാത്തിരിക്കാം.
ഈ യാത്രയില്‍ ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചുവെങ്കില്‍ തന്നോട് ക്ഷമിക്കണം, ഒപ്പം നിക്കണം, ശരിക്കും കച്ചിത്തുരുമ്പാണ്. രോമാഞ്ചത്തിന്റെ ഓട്ടം ഞാന്‍ പൂര്‍ത്തിയാക്കി. ഇനി ഒരു സിനിമ ചെയ്യാന്‍ താന്‍ വരുമോ ഇല്ലയോ എന്നറിയില്ലെന്നും ജോണ്‍ പോള്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണിത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീട്ടിവെക്കുകയായിരുന്നു. ഫെബ്രുവരി 3 ആണ് പുതുക്കിയ റിലീസ് തിയതി. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്, സൗബിന് ഷാഹിര്‍ എന്നിവരാണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന് ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. അര്ജുന് അശോകന്, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല് പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന് അജയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.