സിനിമയിലെ സൂപ്പർതാരങ്ങൾക്ക് എതിരെ കടുത്ത വിമർശനവുമായി തമിഴ് സിനിമാനിർമാതാവ് കെ രാജൻ. നയൻതാര, അജിത്ത്, തൃഷ, ആൻഡ്രിയ എന്നീ താരങ്ങൾക്ക് എതിരെയാണ് വിമർശനം. നിർമാതാവിനെ ഗൗനിക്കാതെയുള്ള താരങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് ആണ് കെ രാജന്റെ വിമർശനം. താരങ്ങൾക്ക് അഹങ്കാരമാണെന്നും നിർമാതാവിനെ ഗൗനിക്കാതെയാണ് പല താരങ്ങളും ഇടപെടുന്നതെന്നും അദ്ദേഹം വിമർശിച്ചു. സൂപ്പർ താരമായ ശേഷം അഭിനയിച്ച സിനിമയുടെ ഓഡിയോ റിലീസിനു വരില്ലെന്ന നിലപാടാണ് അജിത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാടുകൾ എടുക്കുന്ന താരങ്ങളുടേത് വലിയ അഹങ്കാരമാണെന്നും അദ്ദേഹം ആരോപിച്ചു.
വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ വളരെ ചുരുക്കം ഹീറോകൾ മാത്രമേ ശ്രമിക്കൂ. പതിനഞ്ചു പേർക്കുള്ള ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവന്നിരുന്ന ആളായിരുന്നു എം ജി ആർ. അങ്ങനെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. എന്നാൽ, ഇന്നത്തെ കാലത്ത് വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരുന്നവർ ഇല്ല എന്നു തന്നെ പറയാമെന്നും ആ ഹോട്ടലില്‍ നിന്നും മീന്‍ വാങ്ങിക്കൂ, ഈ ഹോട്ടലില്‍ നിന്നും വറുത്തത് വാങ്ങൂ എന്ന് പറയുന്നവരാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ താരങ്ങൾക്ക് കോടിക്കണക്കിന് രൂപ പ്രതിഫലം കൊടുക്കുന്നത് പോരാതെ ഇഷ്ടപ്പെട്ട ഭക്ഷണം തേടിപ്പിടിച്ച് വാങ്ങിക്കൊണ്ടു വരണമെന്ന നിലപാടാണ് പലപ്പോഴും അവർ സ്വീകരിക്കുന്നതെന്നും നിർമാതാവ് ആരോപിച്ചു.
അഭിനയിച്ച സിനിമയുടെ ഓഡിയോ ഫംഗ്ഷന് വരാൻ തൃഷയ്ക്ക് പതിനഞ്ചു ലക്ഷം രൂപ വേറെ നൽകണം. ഇവിടെയുള്ള ചില പെൺകുട്ടികൾക്ക് ബോംബെയിൽ നിന്ന് തന്നെ മേക്കപ്പ്മാൻ വരണം. നടി ആൻഡ്രിയയ്ക്ക് മേക്കപ്പ്മാൻ മുംബൈയിൽ നിന്ന് തന്നെ വേണമെന്ന് നിർബന്ധമാണെന്നും രാജൻ പറഞ്ഞു. നയൻതാര ഷൂട്ടിംഗിനു വരുന്നത് ഏഴ് അസിസ്റ്റന്റുമായിട്ടാണെന്നും ഒരാൾക്ക് പതിനയ്യായിരം രൂപയാണ് ഒരു ദിവസം പ്രതിഫലമെന്നും ഇതിനു മാത്രം ഒരു ദിവസം നിർമാതാവിന് ഒരു ലക്ഷത്തിലധികം രൂപയാണ് ചെലവെന്നും അദ്ദേഹം പറഞ്ഞു. അമ്പതു ദിവസം ഷൂട്ടിംഗ് ഉണ്ടെങ്കിൽ അമ്പതു ലക്ഷം രൂപ അസിസ്റ്റന്റുകളുടെ കൂലിയായി മാത്രം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പണ്ട് നടനും നടിക്കും ഓരോ കാരവാൻ ഉണ്ടായിരുന്ന കാലത്ത് നിന്ന് ഇപ്പോൾ ഒരു സിനിമയ്ക്ക് വേണ്ടി പത്തും പന്ത്രണ്ടും കാരവാൻ സംഘടിപ്പിക്കേണ്ട അവസ്ഥയിലാണ് നിർമാതാക്കളെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…