നിരവധി സിനിമകള്‍ നിര്‍മിച്ച് മലയാള സിനിമയില്‍ സ്വന്തമായി ഇടം കണ്ടെത്തിയ നിര്‍മാതാവാണ് ലിസ്റ്റിന് സ്റ്റീഫന്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളും അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ലിസ്റ്റിന്റെ പുതിയ റേഞ്ച് റോവര്‍ കാറാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. റേഞ്ച് റോവര്‍ സ്പോര്‍ട് 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ വാഹനമാണ് ലിസ്റ്റിന് സ്വന്തമാക്കിയിരിക്കുന്നത്.
രണ്ടു കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. ലിസ്റ്റിന് തന്നെയാണ് വാഹനം സ്വന്തമാക്കിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘ഈ 2022ല്‍ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു… അക്കൂട്ടത്തിലേക്ക് ഈ ഡിസംബര്‍ മാസത്തില്‍ മറ്റൊരു സന്തോഷം കൂടി .. ഇനി എന്നോടൊപ്പമുള്ള യാത്രയില്‍ ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു. കൂടെ നിന്ന പ്രേക്ഷകര്‍ക്കും സപ്പോര്‍ട്ട് ചെയ്തവര്‍ക്കും ഒരുപാട് നന്ദി’, ലിസ്റ്റിന് കുറിച്ചു. ഒപ്പം സുഹൃത്തും നിര്‍മ്മാണ പങ്കാളിയുമായ പൃഥ്വിരാജിന് പ്രത്യേകം നന്ദിയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അല്‍ഫോന്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ ആണ് ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. നിവിന്‍ പോളി നായകനാകുന്ന ‘തുറമുഖം’ത്തിന്റെ വിതരണവും ലിസ്റ്റിനാണ് നിര്‍വഹിക്കുന്നത്.