അടുത്തിടെയാണ് തമിഴ് സിനിമ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇരുവര്‍ക്കുമെതിരെ വ്യാപക സൈബര്‍ ആക്രമണാണ് നടന്നത്. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രവീന്ദറും മഹാലക്ഷ്മിയും.
മഹാലക്ഷ്മിയുടേയും തന്റെയും രണ്ടാം വിവാഹമാണെന്നും ഒന്നര വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചതെന്നും രവീന്ദര്‍ പറയുന്നു. മഹാലക്ഷ്മിയുടെ വിവാഹം നേരത്തേ കഴിഞ്ഞതാണെന്നും ഒരു കുട്ടിയുണ്ടെന്നും തനിക്ക് അറിയാം. ഇതൊരു പുരുഷാധിപത്യ സമൂഹം ആയതുകൊണ്ടാണ് ഈ വിഷയത്തില്‍ എല്ലാവരും മഹാലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മഹാലക്ഷ്മിയുടെ കഴിഞ്ഞ കാലം തനിക്കൊരു പ്രശ്നമല്ല. താന്‍ മനസിലാക്കിയ ആള് എങ്ങനെയായിരിക്കണം എന്നാണ് താന്‍ ആലോചിച്ചതെന്നും രവീന്ദര്‍ പറഞ്ഞു.
വിവാഹം മുന്നോട്ടുപോകാന്‍ താരണം താനാണെന്നും രവീന്ദര്‍ പറഞ്ഞു. ശരീരഭാരം കുറച്ച് വന്നിട്ട് വിവാഹം കഴിക്കാം എന്ന് മഹാലക്ഷ്മിയോട് പറയുമായിരുന്നു. അതൊരിക്കലും നടക്കില്ലെന്ന് അവള് തിരിച്ചും പറയും. തന്റെ ശരീര വണ്ണത്തില്‍ തന്നേക്കാള്‍ ആകുലത ഇവിടെയുള്ള ആളുകള്‍ക്കാണെന്നും രവീന്ദര്‍ പറഞ്ഞു. തന്റെ വയസിനെക്കുറിച്ചും ട്രോള്‍ വന്നിരുന്നു. 42,52 എന്നൊക്കെയായിരുന്നു കണക്കുകള്‍. ചെറിയ പെണ്‍കുട്ടിയെ അടിച്ചുമാറ്റി വിവാഹം കഴിച്ചുവെന്നൊക്കെ കണ്ടു. തനിക്ക് 38 ഉം മഹാലക്ഷ്മിക്ക് 35ഉം ആണ് പ്രായമെന്നും രവീന്ദര്‍ കൂട്ടിച്ചേര്‍ത്തു. രവീന്ദര്‍ നിര്‍മിച്ച ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും അവിടെ വച്ചാണ് തങ്ങള്‍ പരസ്പരം കണ്ടതെന്നും മഹാലക്ഷ്മി പറഞ്ഞു. അപ്പോള്‍ ഒന്നും യാതൊരു സ്പാര്‍ക്കും തോന്നിയില്ല. പിന്നീട് പരസ്പരം മെസേജ് അയച്ചു. രവീന്ദറാണ് പ്രൊപ്പോസ് ചെയ്തത്. പിന്നീട് അത് സ്വീകരിക്കുകയായിരുന്നു. രവീന്ദറിന്റെ ശരീരഭാരം തനിക്കൊരു വിഷയമായിട്ട് തോന്നിയിട്ടില്ലെന്നും മഹാലക്ഷ്മി പറഞ്ഞു.