നടൻ കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം ‘കൈതി’യുടെ രണ്ടാംഭാഗം എത്തുന്നു. നിർമാതാവ് എസ് ആർ പ്രഭുവാണ് കൈതി 2 എത്തുന്ന സന്തോഷവാർത്ത പങ്കുവെച്ചത്. കമൽ ഹാസനെ നായകനാക്കിയ വിക്രം സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജിന്റെ അടുത്ത പ്രൊജക്ട് നടൻ വിജയിക്ക് ഒപ്പമാണ്. ഈ സിനിമ പൂർത്തിയായതിന് ശേഷം കൈതി 2 ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൈതി സിനിമയേക്കാൾ പത്തിരട്ടി വലുപ്പമുള്ളതാകും കൈതി 2 എന്ന് നിർമാതാവ് എസ് ആർ പ്രഭു പറഞ്ഞു.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് വിക്രം സിനിമയിലൂടെ തുടക്കമായെന്നാണ് സിനിമാപ്രേമികൾ പറയുന്നത്. വിക്രം സിനിമയിൽ കൈതി സിനിമയിലെ പല കഥാപാത്രങ്ങളെയും ലോകേഷ് കൊണ്ടു വന്നിരുന്നു. മാനഗരം, മാസ്റ്റർ എന്നീ രണ്ട് സിനിമകൾ മാറ്റി നിർത്തി കൈതിയും വിക്രമും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെട്ട സിനിമകളാണെന്ന് ലോകേഷ് തന്നെ വ്യക്തമാക്കിയിരുന്നു.
Producer #SRPrabhu : “Once #LokeshKanagaraj completes #Thalapathy67, we will start #Kaithi2. The scale and budget of the movie will be 10 times bigger than #Kaithi” pic.twitter.com/CkOi0qI2K8
— Thyview (@Thyview) June 11, 2022
കാർത്തിയെ നായകനാക്കി 2019ൽ ലോകേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കൈതി. ഡില്ലി എന്ന മുൻ തടവുപുള്ളിയുടെ കഥ പറഞ്ഞ ആക്ഷൻ ത്രില്ലറിൽ നരേനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.