സൗബിന് ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ചിത്രം ഉടന്‍ തന്നെ പ്രേക്ഷകരിലേക്കെത്തും. ഇലവീഴാപൂഞ്ചിറയിലെ പൊലീസ് സ്റ്റേഷനെക്കുറിച്ചും അവിടുത്തെ പൊലീസുകാരെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നിര്‍മാതാവ് വിണ്ഷു വേണു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.
ഇലവീഴാപൂഞ്ചിറയിലേത് സൗബിന്റെ സമാനതകളില്ലാത്ത പ്രകടനമെന്നാണ് വിഷ്ണു പറയുന്നത്. ഷാഹി കബീറിന്റെ സംവിധാനത്തില്‍ മികച്ച പ്രകടനമാണ് സൗബിന് കാഴ്ചവച്ചിരിക്കുന്നത്. ആക്ഷനും കട്ടിനും ഉള്ളില്‍ ഒരു അഭിനേതാവിന്റെ പ്രകടനത്തിന്റെ മികവ് നിര്‍ണയിക്കുന്നത് സംവിധായകനാണ്. ഒരു നടന് എന്ന വിലയില്‍ സൗബിന് ഷാഹിറിന്റെ പ്രകടനത്തിന്റെ തത്സമയ സാക്ഷിയായതിനാല്‍ ഇലവീഴാപൂഞ്ചിറ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരിക്കുമെന്നും വിഷ്ണു കൂട്ടിചേചര്‍ത്തു.
വിപരീതമായി ചിത്രത്തെക്കുറിച്ച് മോശം റിവ്യൂകളാണ് വരുന്നതെങ്കില്‍ ഇലവീഴാപൂഞ്ചിറ തന്റെ അവസാന ചിത്രമായിരിക്കും. സെന്‍ട്രല്‍ പിക്ചേഴ്സിലൂടെയും ഫാര്‍സ് ഫിലിംസിലൂടെയും ഇലവീഴാപൂഞ്ചിറ ഉടന്‍ നിങ്ങളിലേക്കെത്തുമെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.