പ്രേക്ഷകരുടെ ഇഷ്ടസംവിധായകനും നടനുമായ ബേസിൽ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ഏഴാമത് പ്രൊഡക്ഷൻ ആയി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് ഉടൻ ആരംഭിക്കും. എഡിറ്റ് ചെയ്യാത്ത ഫുൾ സൈസ് ഫോട്ടോയും സ്വന്തമായി പരിചയപ്പെടുത്തുന്ന വീഡിയോയും ആണ് അയയ്ക്കേണ്ടത്.
ചുരുണ്ട മുടിയും ഇരുനിറക്കാരിയുമായ 23നും 28നും ഇടയിൽ പ്രായമുള്ള സ്ത്രീ, 100 കിലോയ്ക്ക് മുകളിൽ ഭാരവും ആറടി ഉയരവുമുള്ള 30 – 35 വയസിനിടയിൽ പ്രായമുള്ള പുരുഷൻ, 25 – 30 വയസിന് ഇടയിൽ പ്രായമുള്ള പുരുഷൻ, 18 – 25 വയസിനിടയിൽ പ്രായമുള്ള ചെറുപ്പക്കാർ, 50 – 55 വയസിനിടയിൽ പ്രായമുള്ള അമ്മമാർ എന്നിവരെയാണ് പരിഗണിക്കുന്നത്. അച്ഛൻ വേഷത്തിലേക്ക് 60 – 65 വയസിനിടയിൽ പ്രായമുള്ളവരെയാണ് അന്വേഷിക്കുന്നത്. ഇതിൽ, നരച്ച കൊമ്പൻ മീശയുള്ളവർക്ക് മുൻഗണനയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവർ മാത്രം ബന്ധപ്പെട്ടാൽ മതിയെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. നവംബർ 25ന് മുമ്പായി ഫോട്ടോയും വീഡിയോയും [email protected] എന്ന ഇമെയിൽ വിലാസത്തിലോ 917012302144 എന്നീ വാട്സാപ്പ് നമ്പറിലേക്കോ അയയ്ക്കേണ്ടതാണ്. ദിലീപ് നായകനായ ബാന്ദ്രയാണ് അജിത്ത് വിനായക ഫിലിംസിന്റെ ഏറ്റവും ഒടുവിൽ റിലീസ് ആയ ചിത്രം.