നവാഗതനായ ബിലഹരി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, കൃഷ്ണശങ്കർ,ശ്രീനാഥ് ഭാസി തുടങ്ങിയവർ വേഷമിട്ട ചിത്രമാണ് അള്ള് രാമേന്ദ്രൻ.ആഷിക് ഉസ്മാൻ നിർമാണം നിർവഹിച്ച ചിത്രം കഴിഞ്ഞ ആഴ്ച്ചയാണ് തിയറ്ററുകളിൽ എത്തിയത്.
ഇതുവരെ മലയാള സിനിമ കാണാത്ത തരത്തിൽ ഒരു പ്രതികാര കഥ ചർച്ച ചെയ്യുന്ന സിനിമ പുതുമയുള്ള ആവിഷ്കരണം കൊണ്ടും സമ്പന്നമാണ്.ഇവയൊക്കെയുണ്ടെങ്കിലും ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച രാമേന്ദ്രൻ എന്ന കഥാപാത്രം തന്നെയാണ്.
ചിത്രത്തിലെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ പഞ്ചർ ഗാനം കാണാം