കാന്താരയില്‍ ആദ്യം തീരുമാനിച്ചത് പുനീത് രാജ്കുമാറിനെയെന്ന് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ചിത്രത്തിന്റെ കഥ താന്‍ പുനീത് രാജ്കുമാറിനോട് പറഞ്ഞിരുന്നു. എന്നാല്‍ തിരക്കേറിയ ഷെഡ്യൂളും മറ്റ് ജോലികളും കാരണം അദ്ദേഹത്തിന് സിനിമ ചെയ്യാന്‍ സാധിക്കാതെ പോകുകയായിരുന്നുവെന്നും ഋഷഭ് പറഞ്ഞു.
വ്യത്യസ്തമായ കഥകള്‍ അവതരിപ്പിക്കാന്‍ പുനീത് എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ മറ്റ് സിനിമകള്‍ കാരണമാണ് കാന്താരയില്‍ നിന്ന് പിന്മാറിയത്. ഒരിക്കല്‍, പുനീത് വിളിച്ച് സിനിമയുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് സിനിമ എടുക്കാന്‍ കൂടുതല്‍ കാലതാമസം വേണ്ടി വന്നതെന്നും ഋഷഭ് പറഞ്ഞു.
ചിത്രീകരണത്തിലുടനീളം പുനീതുമായി സംസാരിച്ചിരുന്നു. സിനിമയുടെ ചില സ്റ്റില്ലുകള്‍ കാണിച്ചു. ‘ശിവ എന്ന കഥാപാത്രമായി തനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, എന്നാല്‍ പുനീതിന് ആ വേഷത്തിന് ഭംഗിയായി ചേരുമെന്നാണ് തോന്നിയതെന്നും ഋഷഭ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു പുനീത് രാജ്കുമാര് അന്തരിച്ചത്. 46 വയസായിരുന്നു. ജിമ്മില്‍ വച്ച് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.