അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഷ്പ ഓടിടി റിലീസ് നടന്നിട്ടും തീയറ്ററുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുവാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ. അതിനിടയിൽ രണ്ടാം ഭാഗത്തിന് അല്ലു അർജുൻ തന്റെ പ്രതിഫലം കൂട്ടിയിരുന്നു. നായിക രശ്മികയും തന്റെ പ്രതിഫലം കൂട്ടിയിട്ടുണ്ട്.
30 – 32 കോടി ആദ്യഭാഗത്തിന് വാങ്ങിച്ച അല്ലു അർജുൻ രണ്ടാം ഭാഗത്തിന് കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ഭാഗം പുഷ്പ: ദി റൂൾ ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. ഈ വർഷം ഡിസംബർ 16ന് ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പ്ലാൻ ചെയ്യുന്നത്.
2021ൽ ഏറ്റവും അധികം പണം വാരിയ ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ട് ഭാഗങ്ങാളായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമായിരുന്നു ഡിസംബർ 17ന് റിലീസ് ആയത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്. ഫഹദ് ഫാസിലും വില്ലനായി ചിത്രത്തിലുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന് മൂന്നാം ഭാഗം വരുന്നു എന്നൊരു സംശയം ഉണർത്തി നടൻ വിജയ് ദേവരകൊണ്ടയുടെ ട്വീറ്റ് വൈറലായിരിക്കുകയാണ്. ഒരു വെബ് സീരീസായിട്ടാണ് സംവിധായകൻ സുകുമാർ പുഷ്പ ആലോചിച്ചിരുന്നത്. അതിനാൽ തന്നെ മൂന്നാം ഭാഗം തള്ളിക്കളയാനുമാകില്ല. സുകുമാറിന് ജന്മദിനാശംസ നേർന്ന് വിജയ് പങ്ക് വെച്ച ട്വീറ്റിലാണ് 2023ൽ ദി റാംപേജ് എന്ന ഒരു സൂചന കൊടുത്തിരിക്കുന്നത്. എന്നാൽ വിജയ് ദേവരകൊണ്ടയും സുകുമാറും ഒന്നിക്കുന്ന ആര്യ 3യാണ് ഉദ്ദേശിച്ചതെന്നും റിപ്പോർട്ടുണ്ട്.
Happy Birthday @aryasukku sir – I wish you the best of health & happiness!
Cannot wait to start the film with you 🙂 love and hugs 🤗🤍
2021 – The Rise
2022 – The Rule
2023 – The Rampage pic.twitter.com/lxNt45NS0o— Vijay Deverakonda (@TheDeverakonda) January 11, 2022