മനോഹരമായ നിരവധി വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ ജോജു ജോർജ് നായകനായി എത്തിയ പുതിയ ചിത്രം തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. ജോജു ജോർജ്ജ് ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. തിയറ്ററുകളിൽ സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന “ഇരട്ട”യിലെ “പുതുതായോരിത്” വിഡിയോ സോങ്ങ് പുറത്തിറങ്ങി. മുഹ്സിൻ പരാരി രചന നിർവഹിച്ചു ജേക്ക്സ് ബിജോയ് സംഗീതം നൽകി ഷഹബാസ് അമൻ പാടിയ ഗാനം ആണ് പുറത്തിറങ്ങിയത്. നേരത്തെ ഈ പാട്ടിന്റെ പ്രെമോ സോങ്ങ് പുറത്തിറങ്ങിയിരുന്നു. അതിന് മികച്ച സ്വീകാര്യത ആയിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്. ഫെബ്രുവരി 3 ന് ആയിരുന്നു ചിത്രം തിയ്യേറ്ററുകളിൽ എത്തിയത്.
ഇതിനോടകം തന്നെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടി ചിത്രം തിയ്യേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുക ആണ്. വിനോദ് കുമാർ, പ്രമോദ് കുമാർ എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ജോർജ്ജ് ഈ ചിത്രത്തിൽ എത്തുന്നത് ഈ കഥാപാത്രങ്ങൾക്ക് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യത ആണ് ലഭിച്ചിരിക്കുന്നത്. ഒരു ഫാമിലി ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രം ആണ് ഇരട്ട. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ജോജു ജോർജ്ജ് നായകനാകുന്ന ഇൻവെസ്റ്റിഗേഷൻ ചിത്രം കൂടിയാണ് ഇരട്ട. അഞ്ജലി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അഞ്ജലിയുടെ മാലിനി എന്ന കഥാപാത്രവും വളരെ മികച്ച അഭിപ്രായം ആണ് നേടുന്നത്.
മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ നമുക്ക് സമ്മാനിച്ച ജോജു ജോര്ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഇരട്ട നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ് ഇരട്ടയുടെ സംവിധായകൻ. ശ്രീന്ദ,ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം ,കിച്ചു ടെല്ലസ്, ശ്രുതി ജയൻ,ത്രേസ്യാമ്മ ചേച്ചി, ജയിംസ് എലിയ,ജിത്തു അഷ്റഫ്, മനോജ്, ശരത് സഭ, ഷെബിൻ ബെൻസൻ,എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം, വരികൾ അൻവർ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. ദിലീപ് നാഥ് ആർട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ്. സംഘട്ടനം കെ രാജശേഖർ, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.