അടിപൊളി ഐറ്റം ഡാൻസുമായി എത്തി ആരാധകരെ അമ്പരപ്പിച്ച് നടി റായ് ലക്ഷ്മി. അടുത്തിടെ പുറത്തിറങ്ങിയ ഒരു മ്യൂസിക് വീഡിയോയിലാണ് മലയാളി പ്രേക്ഷകർ സ്നേഹത്തോടെ ലക്ഷ്മി റായി എന്നു വിളിക്കുന്ന റായ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോയിൽ റായ് ലക്ഷ്മി കുതിരപ്പുറത്തു പോകുന്ന ഒരു രംഗമുണ്ട്. അതാണ് ആരാധകരുടെ ഇടയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
പായൽ ദേവ് മ്യൂസിക് ചെയ്ത വീഡിയോയിൽ റായ് ലക്ഷ്മിക്കൊപ്പം പവൻ സിംഗ്, മൊഹ്സിൻ ഷെയ്ഖ്, പായൽ ദേവ് എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്. പവൻ സിംഗും പായൽ ദേവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മൊഹ്സിൻ ഷെയ്ഖ്, പായൽ ദേവ് എന്നിവരുടേതാണ് വരികൾ. ആദിത്യ ദേവ് ആണ് മ്യൂസിക് പ്രൊഡ്യൂസർ. മുന്ദാസർ ഖാൻ ആണ് സംവിധാനവും നൃത്തസംവിധാനവും.
1989 മെയ് അഞ്ചിന് കർണാടകത്തിലെ ബൽഗാമിൽ ജനിച്ച റായ് ലക്ഷ്മി പതിനാറാം വയസിൽ അഭിനയരംഗത്തേക്ക് എത്തിയത്. ആദ്യകാലങ്ങളിൽ പരസ്യ ചിത്രങ്ങളിലെ മോഡൽ ആയിരുന്നു റായ് ലക്ഷ്മി. 2005ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. മലയാളത്തിൽ ലക്ഷ്മി റായിയുടെ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ അണ്ണൻതമ്പി, ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോൾ, ക്രിസ്‌ത്യൻബ്രദേഴ്‌സ്, കാസനോവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ രാജാധിരാജയിലാണ് ലക്ഷ്മി റായ് അവസാനമായി അഭിനയിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…