മരുഭൂമിയിലെ അതിജീവിനത്തിന്റെ കഥയുമായി എത്തുന്ന രാസ്ത സിനിമയുടെ ട്രയിലർ കഴിഞ്ഞദിവസം ആയിരുന്നു റിലീസ് ആയത്. വലിയ വരവേൽപ്പാണ് പ്രേക്ഷകർ ചിത്രത്തിന്ന്റെ ട്രയിലറിന് നൽകിയത്. ട്രയിലർ കണ്ടിട്ട് 2024 മലയാളസിനിമയ്ക്ക് ഒരു നല്ല തുടക്കമാകും എന്നാണ് കരുതുന്നതെന്ന് നിരവധി പേർ കുറിച്ചു. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്ക് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് ആണ് ചിത്രം നിർമിക്കുന്നത്. സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ,സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.
‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അവിൻ മോഹൻ സിതാരയാണ് രാസ്തയിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രാസ്തയുടെ എഡിറ്റിങ് നിർവഹിക്കുന്നത് അഫ്തർ അൻവർ ആണ്. പ്രൊജക്റ്റ് ഡിസൈൻ സുധാ ഷാ, കലാസംവിധാനം – വേണു തോപ്പിൽ. ബി.കെ. ഹരി നാരായണൻ, അൻവർ അലി, ആർ. വേണുഗോപാൽ എന്നിവരുടെ വരികളിൽ വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവർ ആലപിച്ച മികച്ച ഗാനങ്ങളാണ് രാസ്തയിൽ ഉള്ളത്. ഛായാഗ്രഹണം – പ്രേംലാൽ പട്ടാഴി, മേക്കപ്പ് – രാജേഷ് നെന്മാറ, ശബ്ദരൂപകല്പന – എ.ബി. ജുബ്, കളറിസ്റ്റ് – ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ – ഖാസിം മുഹമ്മദ് അൽ സുലൈമി, വി.എഫ്.എക്സ് – ഫോക്സ് ഡോട്ട് മീഡിയ, വസ്ത്രാലങ്കാരം : ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിങ് : രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ – രാഹുൽ ചേരൽ, പ്രൊഡക്ഷൻ കൺട്രോളർ – ഹോച്ചിമിൻ കെ.സി, ഡിസൈൻ – കോളിൻസ് ലിയോഫിൽ.