റേസിങ്ങിൽ നിന്നും പോൺ ഇൻഡസ്ട്രിയിലേക്ക് എത്തിയ താരമാണ് റെനി ഗ്രേസി. ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്നും ഇന്ത്യക്കാരെ ആട്ടിയോടിക്കുകയാണ് താരം. തന്റെ അനുവാദമില്ലാതെ കോപ്പിറൈറ്റ് അവകാശമുള്ള ചിത്രങ്ങൾ അടിച്ചുമാറ്റുന്നുവെന്നാണ് റെനി ഇന്ത്യക്കാരെ കുറിച്ച് ആരോപിക്കുന്നത്. സൂപ്പർകാർ റേസിംഗ് മേഖലയിൽ നിന്നും പോൺ ഇൻഡസ്ട്രിയിലേക്ക് കടന്നു വന്നപ്പോൾ ഏറെ ശ്രദ്ധ നേടിയ റെനി ഇപ്പോൾ മാസം 25000 ഡോളർ നേടുന്നുണ്ടെന്നാണ് കണക്ക്. ഒൺലി ഫാൻസ് എന്ന പേജിലെ ഒരു പോസ്റ്റിലാണ് ഇന്ത്യക്കാർക്കെതിരെ റെനി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ചിത്രങ്ങളും വീഡിയോകളുമെല്ലാം കോപ്പിറൈറ്റ് അവകാശമുള്ളവയാണ്. അതൊന്നും നിങ്ങളുടേതല്ല, എന്റേതാണ്. എന്റെ ഫോട്ടോസും വീഡിയോകളും നിയമവിരുദ്ധമായി പങ്ക് വെച്ച് എന്റെ പേരിൽ ഫേക്ക് പേജുകൾ ദയവായി നിർമിക്കാതിരിക്കുക. എനിക്ക് ഇപ്പോൾ ഇന്ത്യക്കാരെ ഒട്ടും ഇഷ്ടമല്ല. എന്റെ ചിത്രങ്ങൾ മോഷ്ടിച്ചുപയോഗിച്ച നിങ്ങൾ വൃത്തിക്കെട്ടവന്മാരാണ്. അതിനുള്ള വരുംവരായ്കകൾ നിങ്ങൾ വഴിയേ അറിഞ്ഞോളും. നിങ്ങൾ ഇന്ത്യക്കാരൻ ആണെങ്കിൽ ഇപ്പോൾ എന്റെ പേജിൽ നിന്നും ഇറങ്ങിക്കോളണം. നിങ്ങളെ ഒരിക്കലും ഇവിടെ സ്വാഗതം ചെയ്യുന്നില്ല. എല്ലാ ഇന്ത്യക്കാരെയും ഇന്ന് രാത്രി തന്നെ ഞാൻ പേജിൽ നിന്നും ഒഴിവാക്കും.
14 വർഷത്തോളം സൂപ്പർ കാർ റേസിംഗ് രംഗത്തുണ്ടായിരുന്ന റെനി ഗ്രേസി മുഴുവൻ സമയ കാർ റേസിംഗ് രംഗത്തേക്ക് കടന്ന് വന്ന ആദ്യ ഓസ്ട്രേലിയൻ വനിതയാണ്. നിരവധി സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിച്ചിരുന്ന റെനി പോൺ മേഖലയിലേക്ക് കടന്നതോടെ ജീവിതം മാറിമറിഞ്ഞെന്നാണ് അറിയുവാൻ കഴിയുന്നത്. 30 വർഷത്തെ പഴക്കമുള്ള ഒരു ലോൺ 12 മാസം കൊണ്ട് അടച്ചു തീർക്കുവാൻ സാധിക്കുമെന്നാണ് റെനി ഇപ്പോൾ പറയുന്നത്. കുടുംബത്തിൽ മികച്ച പിന്തുണയുണ്ടെന്ന് താരം പറയുന്നു. പോൺ ഇൻഡസ്ട്രിയിലേക്ക് കടക്കുന്നുവെന്ന വാർത്ത നിരവധി ആരാധകരെ റെനിക്ക് ഇന്ത്യയിൽ നേടിക്കൊടുത്തെങ്കിലും ഇന്ത്യക്കാരെ അടച്ചാക്ഷേപിച്ചുള്ള പരാമർശം ആ ഒരു പ്രശസ്തിയിൽ കോട്ടം വരുത്തുവാൻ സാധ്യതയുണ്ട്.