സിനിമയില്‍ വിവാഹവും വിവാഹ മോചനുവും ഒന്നും വലിയ വിഷയമല്ല. ബോളിവുഡിലും കോളിവുഡിലും മാത്രമല്ല, ഇങ്ങ് മലയാളത്തിലും വിവാഹ മോചനം ഇപ്പോഴൊരു ഫാഷനാണ്. വിവാഹ മോചിതരായ താരങ്ങളുടെ എണ്ണം അന്‍പത് എന്ന സംഖ്യയില്‍ ഒന്നും നില്‍ക്കില്ല. അതിലൊരാള്‍ മാത്രമാണ് രചന നാരായണന് കുട്ടിയും.
മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി, പിന്നീട് മലയാള സിനിമയിലെ ഹാസ്യ നടിമാരില്‍ മുന്‍നിരയില്‍ എത്തിയ രചന നാരായണന് കുട്ടി വിവാഹിതയായ കാര്യം പോലും പലര്‍ക്കും അറിയില്ല.
ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം, തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് രചന ഈ വാർത്ത അറിയിച്ചിരിക്കുന്നത്, താരം വാർത്ത പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ പ്രേക്ഷകർ ഇത് ഏറ്റെടുത്തിരിക്കുകയാണ്. ബാംഗ്ലൂർ അലയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും കുച്ചിപ്പുടിയിൽ ഡിപ്ലോമ സ്വന്തമാക്കിയിരിക്കുകയാണ്. ഇത് ഒരു റെഗുലർ കോഴ്സ് ആയതിനാൽ കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് മാറി താമസിക്കേണ്ടി വന്നു.
പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നാളുകളായിരുന്നു അത്. ഇതിനു പുറമേ സമാനമായ നിരവധി മറ്റു കോഴ്സുകളിലും താരം ചേർന്നിട്ടുണ്ട്. ഒരിക്കലും പഠനം അവസാനിപ്പിച്ചിട്ടില്ല. ജീവിതാവസാനം വരെ ഒരു വിദ്യാർത്ഥി ആയിരിക്കും എന്നും രചന നാരായണൻകുട്ടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.