മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രചന നാരായണൻകുട്ടി. ഈയൊരു സീരിയലിലൂടെ താരം സിനിമയിലേക്കും എത്തി. റേഡിയോ മാംഗോയിൽ ആർജെ ആയി ജോലി നോക്കുന്നതിനിടെ കുട്ടികളെ പഠിപ്പിക്കണം എന്ന് ആഗ്രഹത്തിലുടെ താരം സ്കൂൾ അധ്യാപികയായി. ഇതേ തുടർന്ന് ബിഎഡ് പഠിച്ചു. അങ്ങനെ ദേവമാത സിഎംഐ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു രചനയുടെ വിവാഹം. ആ വിവാഹബന്ധം അധികനാൾ നീണ്ടു നിന്നതുമില്ല. ‘ലക്കി സ്റ്റാർ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് രചന സിനിമ പ്രേമികൾക്ക് സുപരിചിതയായത്. ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് താരം വേഷമിട്ടത്. പിന്നീട് ആമേൻ, പുണ്യാളൻ അഗർബത്തീസ്, തിങ്കൾ മുതൽ വെള്ളിവരെ, ലൈഫ് ഓഫ് ജോസുകുട്ടി, പുതിയ നിയമം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ചെറുതും വലുതുമായ വേഷങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. മികച്ചൊരു നർത്തകിയും അവതാരകയും കൂടിയായ രചനയുടെ പുതിയ ഫോട്ടോസാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. റെഡ് കളർ മോഡേൺ ഡ്രെസ്സിൽ ഏറെ സ്റ്റൈലിഷായിട്ടാണ് താരം എത്തിയിരിക്കുന്നത്.