ഒടിടി റിലീസില്‍ നേട്ടം കൊയ്ത് സല്‍മാന്‍ഖാന്റെ രാധെ. (ഒടിടിക്കൊപ്പം വിദേശ രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസും ഉള്ള ഹൈബ്രിഡ് റിലീസ് ആയിരുന്നു രാധെയ്ക്ക്). കഴിഞ്ഞ ഈദിന് തിയേറ്ററുകളില്‍ റിലീസാകേണ്ടിയിരുന്ന ‘രാധെ’ കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിനിപ്പുറം ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യമായാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി ഒരു സല്മാന് ചിത്രം എത്തുന്നത്. 13ന് ഉച്ചയ്ക്ക് 12 മണിക്ക് ചിത്രം റിലീസ് ആയതിനു പിന്നാലെ സീ5ന്റെ സെര്‍വറുകള്‍ ക്രാഷ് ആയിപ്പോയിരുന്നു. ചിത്രത്തിന് ഒരു വലിയ വിഭാഗം പ്രേക്ഷകരുടെ വിമര്‍ശനവും ട്രോളുകളും നേരിടേണ്ടതായും വന്നിരുന്നു. എന്നാല്‍ അതൊന്നും പ്രേക്ഷകരുടെ എണ്ണത്തെ ബാധിച്ചില്ലെന്നതാണ് പുറത്തെത്തിയ കണക്കുകള്‍ പറയുന്നത്.
ആദ്യ ദിനം 42 ലക്ഷത്തിലധികം കാഴ്ചകളാണ് ചിത്രത്തിന് ലഭിച്ചത്. ഒരു ഡയറക്റ്റ് ഒടിടി റിലീസിനെ സംബന്ധിച്ച് ആദ്യദിന കാണികളുടെ എണ്ണത്തിലെ റെക്കോര്‍ഡ് ആണിത്. അതേസമയം തിയറ്റര്‍ റിലീസ് ചെയ്തിരിക്കുന്ന വിദേശ മാര്‍ക്കറ്റുകളിലും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട് ചിത്രം. തിയറ്റര്‍ റിലീസ് ഉണ്ടായിരുന്ന ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലായി ആദ്യ രണ്ടു ദിവസം ചിത്രം 1.09 കോടി നേടിയതായാണ് റിപ്പോര്‍ട്ട്.
കൊറിയന്‍ ചിത്രം ‘ദി ഔട്ട്ലോസി’ന്റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’. പ്രഭുദേവയാണ് സംവിധാനം. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. സീ പ്ലെക്സില്‍ പേ പെര് വ്യൂ രീതിയില്‍ ഒടിടി റിലീസ് ചെയ്ത ചിത്രത്തിന് ടിക്കറ്റ് ഒന്നിന് 249 രൂപയാണ് ഈടാക്കിയിരുന്നത്. ഇതിലൂടെ ആദ്യദിനം തന്നെ 100 കോടിയിലധികം സീ 5 നേടിയതായാണ് റിപ്പോര്‍ട്ട്.