യുവതാരങ്ങളായ നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് മഹാവീര്യർ. ചിത്രത്തിലെ ആദ്യഗാനമെത്തി. ‘രാധേ രാധേ വസന്ത രാധേ’ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്തിരിക്കുന്ന ‘മഹാവീര്യർ’ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഇഷാന് ചബ്രയാണ് സംഗീതം നൽകിയിരിക്കുന്നത്. വിദ്യാധരന് മാസ്റ്ററും ജീവന് പത്മകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് ‘മഹാവീര്യര്‍’ എന്നാണ് സൂചന. നേരത്തെ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന് എം മുകുന്ദനാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്. എം മുകുന്ദന്റെയാണ് കഥ. വലിയ ക്യാന്‍വാസില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം പുതിയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഒന്നായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
Updating…