തെന്നിന്ത്യന്‍ താരം പ്രഭാസ് അഭിനയിക്കുന്ന പ്രണയചിത്രം രാധേ ശ്യാം ജൂലൈ 30 ന് തിയറ്ററുകളില്‍ എത്തും. പ്രണയദിനത്തില്‍ പുറത്തുവിട്ട ടീസറിലൂടെയാണ് റിലീസ് പ്രഖ്യാപനം നടത്തിയത്.
പൂജ ഹെഗ്ഡെയാണ് നായിക. രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.
സച്ചിന് ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്കും ചിത്രത്തിന്റെ മൊഴിമാറ്റം ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന് ജസ്റ്റിന് പ്രഭാകരനാണ്. ഛായാഗ്രഹണം- മനോജ് പരമഹംസ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍- നിക്ക് പവല്‍, ശബ്ദ രൂപകല്‍പ്പന- റസൂല്‍ പൂക്കുട്ടി, നൃത്തം- വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍- തോട്ട വിജയഭാസ്കര്‍, ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.