Categories: BollywoodNews

എന്നെ ബലമായി വിവസ്ത്രയാക്കുന്നത് കണ്ട് അവര്‍ സെക്‌സ് കോമഡി ചിത്രവുമായി സമീപിച്ചു; അതിശയം തോന്നുന്നു എന്ന് രാധിക ആപ്‌തെ

മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് നടത്തിയ പ്രത്യേക പരിപാടിയായ വി ദ വിമണിലായിരുന്നു രാധികയുടെ തുറന്നുപറച്ചില്‍. കരിയറില്‍ ഒട്ടേറെ വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു കാലത്ത് സെക്സ് കോമഡികള്‍ മാത്രം ചെയ്യാനേ നിര്‍മാതാക്കള്‍ തന്നെ സമീപിച്ചിട്ടുള്ളൂവെന്ന് പറയുകയാണ് ബോളിവുഡ് നടി രാധിക ആപ്‌തേ.

ശ്രീറാം രാഘവര്‍ സംവിധാനം ചെയ്ത ‘ബദ്‌ലാപൂര്‍’ എന്ന ചിത്രത്തിന് ശേഷമാണ് സംവിധായകര്‍ സെക്സ് കോമഡി പ്രോജക്ടുകളുമായി രാധികയെ സമീപിക്കാന്‍ തുടങ്ങിയത്. ചിത്രത്തില്‍ നായകന്‍ തന്നെ ബലമായി വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുന്ന രംഗമുണ്ടായിരുന്നു. ഇതാണ് അതിന് കാരണമായതെന്നും രാധിക പറഞ്ഞു. എന്നാല്‍ ബലാത്സംഗം ചെയ്യാനും കൊല്ലാനും തുനിഞ്ഞയാള്‍ വസ്ത്രം ഊരിമാറ്റുന്നതുകണ്ട് സെക്‌സ് കോമഡി പ്രൊജക്ടുമായി തന്നെ സമീപിച്ചതില്‍ അതിശയമുണ്ടെന്നാണ് താരം പറയുന്നത്.

എനിക്കതിശയം തോന്നുന്നു. ഒരു ചിത്രത്തില്‍ എന്റെ കഥാപാത്രത്തെ മാനഭംഗപ്പെടുത്താനും കൊല്ലാനും ശ്രമിക്കുന്ന ഒരു മനുഷ്യന്‍ ഇരയുടെ വസ്ത്രം ബലംപ്രയോഗിച്ച്‌ അഴിച്ചെടുത്തതു കണ്ട് ആ കഥാപാത്രം ചെയ്ത സ്ത്രീയ്ക്ക് സെക്‌സ് കോമഡികളിലേക്ക് ക്ഷണം ലഭിക്കുക. ഒരു ഹ്രസ്വചിത്രത്തിലും വിവസ്ത്രയാകുന്ന രംഗമുണ്ട്. ഫിലിംമേക്കറുടെ കാഴ്ചപ്പാടിനോടോ, വ്യാഖ്യാനങ്ങളോടോ ഒരു തരത്തിലും യോജിക്കാന്‍ കഴിയാത്ത ഒരു ചിത്രം ഞാൻ ഒരിക്കലും ചെയ്യില്ല. സ്ത്രീകളോട് മോശമായി പെരുമാറുന്നവരോട് തിരിച്ചും അതേ നാണയത്തില്‍ പെരുമാറാന്‍ കഴിയണം. പുരുഷന്മാരെപ്പോലെ സ്ത്രീ പെരുമാറണം എന്നാണ് പലരും ആവശ്യപ്പെടുന്നത്. പക്ഷേ, സ്ത്രീകള്‍ ഒരിക്കലും പുരുഷനെപ്പോലെയാകാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം.

ഒരു സ്ത്രീ എന്ന നിലയില്‍ ഒരുപാട് ചിത്രങ്ങള്‍ എന്നെ അലോസരപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെക്കുറിച്ചാണെന്ന് കേട്ടാല്‍ സമത്വത്തെക്കുറിച്ചാണ് സംസാരമെന്നൊക്കെയാണ് പലരുടെയും അഭിപ്രായം. ഒരുപാട് വേദികളില്‍ ഇതു സംബന്ധിച്ച്‌ എനിക്ക് ഭൂരിപക്ഷവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത് തെറ്റോ, ശരിയോ, നല്ലതോ, ചീത്തയോ എന്നൊന്നും എനിക്കറിയില്ല.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago