ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമാണ് ബാഹുബലി എന്ന രാജമൗലി ചിത്രം. മേക്കിങ്ങിലും ബോക്സോഫീസിലും ഒരേപോലെ നിറഞ്ഞു നിൽക്കുന്ന ചിത്രം ഇന്നും കണ്ണുകൾക്ക് ഒരു ആനന്ദമാണ്. എന്നാൽ പോലും തമന്ന അവതരിപ്പിച്ച അവന്തിക എന്ന കഥാപാത്രത്തിന്റെ ഗാനരംഗം വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. വീരനായികയായി എത്തുന്ന അവന്തിക നായകനായ ബാഹുബലിയുടെ പ്രണയത്തില്‍ മതിമറന്ന് തന്നെ ഏല്‍പ്പിച്ച ദൗത്യത്തില്‍ നിന്ന് മാറി പോയതിനെ സ്ത്രീത്വത്തെ അപമാനിച്ചതായാണ് പലരും വിലയിരുത്തിയത്. ഈ വിമർശനങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നാണ് രാജമൗലി വ്യക്തമാക്കുന്നത്.
തുടക്കത്തില്‍ അവന്തികയെ സംബന്ധിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എനിക്ക് ദേഷ്യവും തോന്നിയിരുന്നു. പിന്നീട് എനിക്ക് മനസ്സിലായി, ലോകത്ത് പലതരം ആളുകളുണ്ട്, അതൊന്നും കാര്യമാക്കേണ്ട എന്ന്. അവന്തിക എന്നെ സംബന്ധിച്ച് മനോഹരമായ ഒരു സൃഷ്ടിയാണ്. അതിലെ ആ ഗാനരംഗവും അതെ. ബാഹുബലി ഇന്നാണ് ഞാന്‍ സംവിധാനം ചെയ്യുന്നത് എങ്കില്‍ ഒരു ഫ്രെയിമില്‍ പോലും മാറ്റം വരുത്തില്ല. ഞാന്‍ എന്താണ് ഉണ്ടാക്കിയത്, അതില്‍ എനിക്ക് അഭിമാനമുണ്ട്.