അടുത്തകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് കാവേരി നദി-ജല കേസ്. തമിഴ്നാടിന്റെ വെള്ളത്തിന്റെ വിഹിതം കുറച്ചു കൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരെ ഏറെ പ്രശസ്തരായ വ്യക്തികൾ ഉൾപ്പെടെ സൂപ്പർസ്റ്റാറുകളായ കമൽഹാസനും രജനികാന്തും നിരാശജനകമായ രീതിയിൽ പ്രതികരിച്ചിരുന്നു. കാവേരി നദി മാനേജ്മന്റ് ബോർഡ് രൂപീകരിക്കണമെന്നായിരുന്നു പ്രാഥമിക ആവശ്യം. വിധി വളരെ നിരാശപ്പെടുത്തുന്നതാണ്. ഇതിനെതിരെ സംസ്ഥാന സർക്കാർ റിവ്യൂ പെറ്റിഷൻ നൽകണമെന്ന് പറഞ്ഞതിനോടൊപ്പം സുപ്രിം കോടതിയുടെ അന്തിമ വിധി തമിഴ്നാട്ടിലെ കർഷകരുടെ ഉപജീവന മാർഗത്തെ ഒരുപാട് ബാധിക്കുമെന്നും അതിൽ ഏറെ നിരാശയുണ്ടെന്നും അറിയിച്ചുകൊണ്ടാണ് രജനി ട്വിറ്റ് ചെയ്തത്. വിധി ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കമൽഹാസൻ തമിഴ്നാട്, കർണാടക ജനതകൾക്കിടയിലെ ഐക്യത്തെ ഇത് ബാധിക്കരുത് എന്നാണ് അഭ്യർഥിച്ചത്. എന്നിരുന്നാലും ഇവരുടെ ശക്തമായ പ്രതികരണം മനസിലാക്കി കന്നഡ ഓർഗനൈസഷന്റെ തലവൻ വറ്റൽ നാഗരാജ്, കെ എഫ് സി സി പ്രസിഡൻറ് സ റാ ഗോവിഡ് എന്നിവർ കമൽഹാസ്സന്റെയും രജനികാന്തിന്റെയും ചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഇരുവരുടെയും ചിത്രങ്ങൾക്ക് പ്രദർശനാനുമതി നേടരുതെന്ന് സ റാ ഗോവിന്ദ് വിതരണക്കാരോട് നിർദ്ദേശിച്ചിരുന്നു. രജനികാന്ത്, കമൽഹാസൻ എന്നിവരുടെ ചിത്രങ്ങൾക്ക് സ്ക്രീൻ ഷോ എടുക്കാൻ ആരെങ്കിലും ആഗ്രഹിച്ചാൽ അത് പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്ക് ഉണ്ടാകുന്ന നാശ നഷ്ടങ്ങൾക്ക് തങ്ങൾ ഉത്തരവാദികളായിരിക്കില്ല എന്നാണ് അവർ പ്രതികരിച്ചിരിക്കുന്നത്.