കളഞ്ഞു കിട്ടിയ പണം തിരിച്ചേല്‍പ്പിച്ച ഏഴു വയസുകാരന് യാസിനെ നേരിട്ട് കാണാനെത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. കഴിഞ്ഞ ദിവസം 50,000 രൂപ അടങ്ങിയ ഒരു ബാഗ് യാസിന് കളഞ്ഞുകിട്ടിയിരുന്നു. തന്റെ പണമല്ല അത് എന്ന് മനസിലാക്കിയ യാസിന് സ്കൂള്‍ അധികൃതര്‍ വഴി ആ പണം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഈ സത്യസന്ധത നേരിട്ട് അംഗീകരിക്കാനാണ് രജനി നേരിട്ടെത്തിയത്.
യാസിന് പണം തിരിച്ചേല്‍പ്പിച്ചത് തന്നെ വല്ലാതെ സ്പര്‍ശിച്ചുവെന്നും അത് ആ കുട്ടിയുടെ സത്യസന്ധതയാണെന്നും രജനികാന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യാസിന്റെ തുടര്‍ന്നുള്ള വിദ്യാഭ്യാസം താന്‍ ഏറ്റെടുത്തുകൊള്ളാമെന്നും രജനികാന്ത് ഉറപ്പു നല്‍കിയിട്ടുണ്ട്.