സ്റ്റൈൽ മന്നൻ രജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന് ജയിലർ എന്നാണ് പേര് നൽകിയിരിക്കുന്നത്. രജിനികാന്തിന്റെ 169 ആമത്തെ ചിത്രമാണ് ജയിലർ. ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്.
#Thalaivar169 is #Jailer@rajinikanth @Nelsondilpkumar @anirudhofficial pic.twitter.com/tEtqJrvE1c
— Sun Pictures (@sunpictures) June 17, 2022
സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കിയത്. നെൽസൺ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം. പേര് സൂചിപ്പിക്കുന്നതു പോലെ ചിത്രത്തിൽ ജയിലറായാണ് സൂപ്പർസ്റ്റാർ എത്തുന്നത്.
രമ്യ കൃഷ്ണൻ, പ്രിയങ്ക മോഹൻ എന്നിവർക്ക് ഒപ്പം ഐശ്വര്യ റായിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ശിവ കാർത്തികേയൻ കാമിയോ റോളിൽ എത്തുമെന്നും അഭ്യൂഹമുണ്ട്. വിജയ് ചിത്രമായ ബീസ്റ്റിന്റെ റിലീസിനോട് അനുബന്ധിച്ച് തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഒരു വീഡിയോയിലൂടെ അണിയറ പ്രവർത്തകർ നടത്തിയിരുന്നു.