1995ൽ പുറത്തിറങ്ങിയ രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ബാഷ. അതിൽ ഓട്ടോ ഡ്രൈവറായിട്ടാണ് താരത്തിനെ ആദ്യം കാണിക്കുന്നതും. ഇപ്പോഴിതാ തലൈവരുടെ പുതിയ പാർട്ടിക്ക് ഓട്ടോറിക്ഷ ചിഹ്നമായി നൽകിയിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മക്കൾ സേവാ കച്ചി എന്ന് പേരിട്ടിരിക്കുന്ന പുതിയ പാർട്ടിക്ക് ബാബ മുദ്രയാണ് അപേക്ഷിച്ചിരുന്നതെങ്കിലും ഇലക്ഷൻ കമ്മീഷൻ നൽകിയത് ഓട്ടോറിക്ഷയാണെന്നാണ് അറിയുവാൻ കഴിയുന്നത്. സാധാരണക്കാരോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരു വസ്തുവെന്ന നിലയിൽ ഓട്ടോറിക്ഷയും പുതിയ പാർട്ടിക്ക് ഒരു മുതൽക്കൂട്ടായിരിക്കും. ഡിസംബർ 31ന് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.