ബോക്സോഫീസ് റെക്കോർഡുകൾ തരിപ്പണമാക്കി കൊണ്ടാണ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഓരോ ചിത്രങ്ങളും കുതിക്കുന്നത്. കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ തന്നെ വേൾഡ് വൈഡ് മാർക്കറ്റിൽ നിന്നും 1000 കോടിയിലേറെയാണ് രജനികാന്ത് നായകനായ ചിത്രങ്ങൾ എല്ലാം കൂടി നേടിയെടുത്തത്. 2018 ജൂലൈ 6ന് മലേഷ്യയിലും ജൂലൈ 7ന് ഇന്ത്യയിലും റിലീസ് ചെയ്ത പാ രഞ്ജിത് ചിത്രം കാലയാണ് ഈ കാലയളവിൽ ആദ്യം എത്തിയ ചിത്രം. 160 കോടിക്കടുത്താണ് വേൾഡ് വൈഡ് കാല കളക്ഷൻ കരസ്ഥമാക്കിയത്. അതിന് പിന്നാലെ നവംബർ 29ന് തീയറ്ററുകളിലെത്തിയ ശങ്കർ – രജിനി ബ്രഹ്മാണ്ഡ ചിത്രം 2.0 ഇതുവരെ കരസ്ഥമാക്കിയിരിക്കുന്നത് 750 കോടിയിലേറെയാണ്. പൊങ്കൽ റിലീസായി തീയറ്ററുകളിലെത്തിയ പേട്ടയും 100 കോടി ക്ലബ്ബിൽ കയറിയതോടു കൂടി ഈ മൂന്ന് ചിത്രങ്ങളും കൂടി കരസ്ഥമാക്കിയത് 1000 കോടിക്ക് മുകളിൽ കളക്ഷനാണ്.