പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നില്ലെന്ന് വെളിപ്പെടുത്തി സൂപ്പർസ്റ്റാർ രജനീകാന്ത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം തലൈവർ വ്യക്തമാക്കിയത്. തന്നിൽ വിശ്വസിച്ചവർക്ക് അവർ ബലിയാടുകളായി എന്ന് തോന്നരുത് എന്ന് കുറിച്ച സൂപ്പർസ്റ്റാർ തന്റെ ആരോഗ്യസ്ഥിതി മോശമായത് ദൈവത്തിന്റെ ഒരു താക്കീതാണെന്നും കൂട്ടിച്ചേർത്തു. 2021ലെ തമിഴ്നാട് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഡിസംബർ 31ന് പുതിയ പാർട്ടി പ്രഖ്യാപിക്കുവാൻ തയ്യാറെടുക്കവെയാണ് ഇത്തരത്തിൽ ഒരു തീരുമാനം. രക്തസമ്മർദ്ദം അധികമായതിനെ തുടർന്ന് മൂന്ന് ദിവസമായി ചികിത്സയിലായിരുന്ന രജനീകാന്ത് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ഒരു ആഴ്ച പൂർണമായ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
— Rajinikanth (@rajinikanth) December 29, 2020