പ്രശസ്ത സാഹസിക ടെലിവിഷൻ പ്രോഗ്രാമായ ബിയർ ഗ്രിൽസ് അവതരിപ്പിക്കുന്ന മാൻ vs വൈൽഡിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 12നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത എപ്പിസോഡ് പുറത്ത് വന്നത്. സൂപ്പർസ്റ്റാർ രജനികാന്തും ആ പ്രോഗ്രാമിൽ പങ്കാളിയായതോടെ അതിന്റെ ടെലികാസ്റ്റിംഗിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. ആ കാത്തിരിപ്പുകൾക്ക് വിരാമമേകി ആ എപ്പിസോഡിന്റെ മാസ്സ് മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ.
Preparing for @Rajinikanth’s blockbuster TV debut with an Into The Wild with Bear Grylls motion poster! I have worked with many stars around the world but this one for me was special. Love India. #ThalaivaOnDiscovery pic.twitter.com/kFnkiw71S6
— Bear Grylls (@BearGrylls) February 19, 2020
ബിയർ ഗ്രിൽസ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ലോകമെമ്പാടുമുള്ള നിരവധി താരങ്ങൾക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ടെങ്കിലും തലൈവർക്കൊപ്പമുള്ളത് വളരെയേറെ സ്പെഷ്യൽ ആണെന്നാണ് ഗ്രിൽസ് കുറിച്ചത്.