ചെന്നൈ കോടമ്പാക്കത്ത് നിലകൊള്ളുന്ന തന്റെ രാഘവേന്ദ്ര കല്യാണമണ്ഡപത്തിന് ചെന്നൈ കോർപറേഷൻ ചുമത്തിയ ആറര ലക്ഷത്തിന്റെ നികുതി ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് സൂപ്പർസ്റ്റാർ രജനീകാന്ത് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൊറോണ മൂലമുണ്ടായ ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ ആറുമാസമായി തന്റെ കല്യാണ മണ്ഡപം അടഞ്ഞു കിടക്കുവാണെന്നും യാതൊരു തരത്തിലുമുള്ള വരുമാനമില്ലെന്നും താരം പരാതിയിൽ പറയുന്നു.
ഇത്തരം പരാതികളുമായി കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്നാണ് കേസ് വാദിച്ച താരത്തിന്റെ വക്കീലിനോട് ജഡ്ജി പറഞ്ഞത്. പ്രോപ്പർട്ടി ടാക്സിന് പ്രോപ്പർട്ടിയിൽ നിന്നുമുള്ള വരുമാനവുമായി യാതൊരു ബന്ധവുമില്ലെന്ന് ഓർമിപ്പിച്ച കോടതി ഇത്തരം കാര്യനഗൽ കോർപറേഷനുമായിട്ടാണ് സംസാരിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു. കോടതിയിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് ജഡ്ജി താക്കീത് നൽകിയതിനെ തുടർന്ന് കേസ് പിൻവലിക്കുകയും ചെയ്തിരിക്കുകയാണ്.