കഴിഞ്ഞ വര്‍ഷം നവംബര്‍ 29 പുറത്തിറങ്ങിയ രജനികാന്ത് ചിത്രം 2.0 മികച്ച സ്വീകരണങ്ങളോടെ ആണ് തീയേറ്ററുകളിൽ എത്തിയത്. ആരാധകരെ നിരാശരാക്കാതെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആക്ഷൻ രംഗങ്ങൾ എല്ലാം കോർത്തിണക്കി തയാറാക്കിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ ആണ് നേടിയത്. ഇപ്പോഴിതാ ചിത്രം ചൈനയിൽ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി ചൈന ഭാഷയിലുള്ള ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായി.
ജൂലൈ 12 ന് ചൈനയിലെ 56000 സ്ക്രീനുകളില്‍ ആണ് ചിത്രം പ്രദർശനത്തിനെത്തുക. ഇതില്‍ 47000 ത്രീ ഡി സ്ക്രീനുകളാണ്. 543 കോടി രൂപ ബഡ്ജറ്റിൽ ശങ്കർ സംവിദാനം ചെയ്ത ചിത്രത്തിൽ അമി ജാക്സൺ ആണ് നായിക.