മലയാളികളുടെ പ്രിയ നടി രജിഷ വിജയന്‍ ധനൂഷിനൊപ്പം ആദ്യമായി തമിഴില്‍ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘കര്‍ണ്ണന്‍’. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ വിജയത്തില്‍ അറിയിച്ച് രജിഷ വിജയന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് രജീഷ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത്.
‘ഈ വിജയം നേടി തന്ന എല്ലാവര്‍ക്കും നന്ദി. ഞാന്‍ കര്‍ണ്ണനു വേണ്ടി നല്ല രീതിയില്‍ തന്നെ പരിശ്രമിച്ചുവെന്ന് കരുതുന്നു. കര്‍ണ്ണന്റെ അഭിനേതാക്കള്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും വലിയ നന്ദി. ധനുഷ് സാര്‍ എല്ലാത്തിനും പ്രത്യേകം നന്ദി’, രജീഷ ട്വീറ്റ് ചെയ്തു.
ഗ്രാമീണ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകന്റെ മുൻചിത്രമായ പരിയേറും പെരുമാൾ പോലെ മികച്ച ഒരു ചിത്രമാണിതും. ലാൽ, ലക്ഷ്‌മിപ്രിയ ചന്ദ്രമൗലി, അഴഗർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, 96 ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുള്ളി എസ് താനുവാണ് നിർമാണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…