ചുരുക്കം ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇതിനോടകം തെന്നിന്ത്യൻ സിനിമയിലെ പ്രിയങ്കരിയായ മാറിയ നടിയാണ് രശ്മിക മന്ദാന. തെലുങ്കിലും കന്നടയിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച രശ്മിക സുൽത്താൻ എന്ന ചിത്രത്തിലൂടെ കാർത്തിയുടെ നായികയായി തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രക്ഷിത് ഷെട്ടി നായകനായ കിറിക്ക് പാർട്ടിയിലൂടെയാണ് രശ്മികയെ ആദ്യം എല്ലാവരും ശ്രദ്ധിക്കുന്നത്. രക്ഷിതുമായി പ്രണയത്തിലായ രശ്മിക ഉടൻ അദ്ദേഹവുമായി വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. 2017 ജൂണ്‍ 17 നായിരുന്നു രശ്മികയുടെയും രക്ഷിതിന്റെ വിവാഹനിശ്ചയം. എന്നാൽ സിനിമയിൽ കേന്ദ്രീകരിക്കുവാൻ വേണ്ടി പിന്നീട് വിവാഹത്തിൽ നിന്നും താരം ഒഴിയുകയായിരുന്നു
ഇന്നലെയാണ് രശ്മിക തന്റെ ജന്മദിനം ആഘോഷിച്ചത്. ജന്മദിന സമ്മാനമായി മുൻ കാമുകൻ രക്ഷിത് ഷെട്ടി പങ്ക് വെച്ച പഴയ ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. കിരിക് പാർട്ടിയുടെ ഓഡിഷനിൽ വെച്ചെടുത്ത രസകരമായ വീഡിയോയാണ് രക്ഷിത് പങ്ക് വെച്ചിരിക്കുന്നത്. വീഡിയോക്ക് നന്ദി പറഞ്ഞ് രശ്മികയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
Ahhhh.. I remember this sooooo clearly.. thankyou so much @rakshitshetty 😁 means a lot. 🤗 https://t.co/06OxHdzpn2
— Rashmika Mandanna (@iamRashmika) April 5, 2021