തമിഴ് , തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ അഭിനേത്രിയായും മോഡലായും പ്രേക്ഷകരുടെ പ്രിയങ്കരിയായ രാകുൽ പ്രീത് സിംഗ് ഇന്ന് തിരക്കേറിയ ഒരു നായികയാണ്. അജയ് ദേവ്ഗണിനൊപ്പം അഭിനയിച്ച ദീ ദീ പ്യാർ ദീ എന്ന ബോളിവുഡ് ചിത്രം മികച്ച പ്രതികരണം നേടി കുതിക്കുകയാണ്. സൂര്യ നായകനായ എൻ ജി കെയാണ് രാകുൽ പ്രീതിന്റെ പ്രദർശനത്തിനൊരുങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തിന്റെ പ്രൊമോഷൻ പ്രവർത്തനങ്ങൾക്കായി നൽകിയ പ്രത്യേക അഭിമുഖത്തിൽ തന്റെ ഭാവി ഭർത്താവിന് ഉണ്ടായിരിക്കേണ്ട മൂന്ന് ഗുണങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് രാകുൽ പ്രീത് സിംഗ്. ആറടിയിലേറെ ഉയരം ഉണ്ടായിരിക്കണമെന്നതാണ് ആദ്യ നിബന്ധന. ജീവിതത്തിൽ ഒരു ലക്ഷ്യമുള്ള വ്യക്തിയായിരിക്കണം എന്നതാണ് രണ്ടാമത്തെ നിബന്ധന. ലക്ഷ്യം ഉള്ളതിനാൽ തന്നെ തനിക്കിഷ്ട്ടമില്ലാത്ത ഒരു ജോലിയിൽ കടിച്ചു തൂങ്ങി കിടക്കുന്നവനും ആയിരിക്കരുത്. മൂന്നാമത്തെ ഗുണമായി രാകുൽ പ്രീത് പങ്ക് വെച്ചിരിക്കുന്നത് തന്റെ ഭർത്താവ് തന്നെപോലെ തന്നെ ഇപ്പോഴും സന്തോഷവാനും കൃത്രിമത്വം ഇല്ലാത്തവനും ആയിരിക്കണമെന്നുള്ളതാണ്.