ഇത് നെട്രു നാളൈ സംവിധാനം നിർവഹിച്ച രവികുമാർ ഒരുക്കുന്ന ശിവ കാർത്തികേയൻ ചിത്രത്തിൽ നായികയായി രാകുൽ പ്രീത് എത്തുന്നു. സയൻസ് ഫിക്ഷൻ രീതിയിൽ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്. രവികുമാർ ചിത്രത്തെ സംബന്ധമായി എ ആർ റഹ്മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റെമോ, വേലൈകാരൻ എന്നീ മനോഹര ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച 24 എ എം സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. ട്വിറ്ററിലൂടെയാണ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഈ വിവരം ഇവർ അറിയിച്ചത്. ഒരുപാട് ഹിറ്റ് സിനിമയിലെ ക്യാമറ ചലിപ്പിച്ച നീരവ് ഷാ ആയിരിക്കും സിനിമാട്ടോഗ്രാഫി.
സൂര്യയുടെയും കാർത്തിയുടെയും രണ്ട് ബിഗ് പ്രോജക്ടിന് ശേഷമാണ് രാകുൽ പ്രീത് ശിവകർത്തികേയനോടൊപ്പം അഭിനയിക്കാനെത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വേലൈകാരൻ എന്ന ചിത്രത്തിലെ ചേരി നിർമാണത്തിലൂടെ ഏറെ പ്രശംസ നേടിയ മുത്തുരാജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. 24 എ എം സ്റ്റുഡിയോസ് തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാകുൽ പ്രീത് ആയിരിക്കും നായിക അതിനോടൊപ്പം നീരവ് ഷാ സിനിമോട്ടോഗ്രാഫി, മുത്തുരാജ് പ്രൊഡക്ഷൻ ഡിസൈനർ എന്നുള്ള വാർത്ത ആരാധകരെ അറിയിച്ചത്. ഒരുപാട് നന്ദിയെന്നും ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ സന്തോഷവതിയാണ് എന്നാണ് രാകുൽ പ്രീത് ഇതിനോട് പ്രതികരിച്ചത് .
24 എ എം സ്റ്റുഡിയോസ് തന്നെ നിർമിക്കുന്ന പൊൻറം സംവിധാനം ചെയ്യുന്ന സീമ രാജായാണ് ശിവകാർത്തികേയന്റെ റിലീസിനുവേണ്ടി തയാറെടുക്കുന്ന സിനിമ. സാമന്തയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സൂര്യയെ നായകനാക്കി സെൽവരാഘവൻ സംവിധാനം ചെയ്യുന്ന N G K യാണ് രാകുൽ നായികയായി പ്രദര്ശനത്തിനെത്തുന്ന അടുത്ത സിനിമ.