തിയറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കി ആർ ആർ ആർ കുതിച്ചു പായുകയാണ്. പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഏറ്റുവാങ്ങിയ ചിത്രം 900 കോടി നേട്ടവും സ്വന്തമാക്കിയാണ് തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്. രാജ്യമൊട്ടാകെ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ്. റിലീസ് ചെയ്ത് രണ്ടാം വാരത്തിൽ തന്നെ 1000 കോടിയെന്ന അമൂല്യ നേട്ടം കൈവരിക്കുവാൻ ഒരുങ്ങുകയാണ് ചിത്രം.
ചിത്രത്തിൽ ജൂനിയര്‍ എന്‍ ടി ആര് കൊമരം ഭീമായും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായുമാണ് എത്തുന്നത്. സീതരാമ രാജുവിന്റെ ബാല്യകാല പ്രണയിനിയായ സീതയായാണ് ആലിയ ഭട്ട് അഭിനയിക്കുന്നത്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം മാർച്ച് 25നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയാണ് ആർ ആർ ആർ പ്രദർശനം തുടരുന്നത്. റിലീസ് ചെയ്ത ആദ്യദിവസം തന്നെ 223 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രത്തിന്റെ ഗ്രോസ്.
1920കളിലെ സ്വാതന്ത്യസമരസേനാനികളായ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ ടി ആർ) എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര് ജോണ്‍സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന് സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ബാഹുബലിയുടെ അണിയറയിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ സിനിമയുടെ അണിയറയിലും. ഛായാഗ്രഹണം കെ കെ – സെന്തിൽകുമാർ, പ്രൊഡക്ഷൻ ഡിസൈനർ – സാബു സിറിൽ, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം – കീരവാണി, വിഎഫ്എക്സ് – വി. ശ്രീനിവാസ് മോഹൻ, എഡിറ്റിങ് – ശ്രീകർ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസിന് എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് ഒന്നര പവനോളം വരുന്ന സ്വർണ്ണനാണയം സമ്മാനിച്ചിരിക്കുകയാണ് നായകന്മാരിൽ ഒരാളായ രാംചരൺ. സംവിധാനം, നിർമ്മാണം, ഛായാഗ്രഹണം തുടങ്ങിയ മേഖലകളിൽ ജോലിയെടുത്തവർക്കാണ് താരം സ്വർണ്ണനാണയം സമ്മാനമായി നൽകിയത്.
Mega Power Star @alwaysRamCharan yet again proved that he is man with a heart of gold. Owing to the success of the magnum opus film, RRR, the actor gifted one Tula of gold to every person who worked on #RRR. He humbly acknowledged their efforts and hard work. #Ramcharan pic.twitter.com/y5iHUQNYqY
— Bollywood Spy (@BollySpy) April 4, 2022