മലയാളികളുടെ പ്രിയ താരമാണ് നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രേക്ഷകരെ ചിരിപ്പിക്കുന്ന പിഷാരടിക്ക് ആരാധകരേറെയാണ്. ചിങ്ങം ഒന്നിന് കുടുംബത്തോടൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് പിഷാരടി. ‘നാം ഒന്ന് ചിങ്ങം ഒന്ന്’ എന്ന അടിക്കുറിപ്പോടെയാണ് പിഷാരടി ചിത്രം ഷെയര്‍ ചെയ്തത്. പിഷാരടിയുടെ മൂന്ന് മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പമുള്ളതാണ് ചിത്രം.
ഇതിനോടകം വൈറലായ ചിത്രത്തിന് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. ”ചിങ്ങം ഒന്ന്. നാം രണ്ട്. നമുക്ക് മൂന്ന്” എന്നാണ് ഒരു ആരാധകന്റെ കമന്റ്. ”നാം ഒന്ന് നമുക്ക് മൂന്ന്” എന്ന് മതിയായിരുന്നു എന്നും ”ആദ്യം ഫോട്ടൊ അല്ല ക്യാപ്ഷന്‍ ആണ് നോക്കുക” എന്നുമൊക്കെയാണ് കമന്റുകള്‍.
പിഷാരടി സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിന് സ്റ്റാലിയന്‍സി’ലാണ് ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഏഷ്യാനെറ്റ് പ്ലസില്‍ ധര്മജന് ബോള്‍ഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം 2008-ല്‍ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും എത്തി. 2018ല്‍ ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനയകനുമായി. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധര്വ്വന്’ ആണ് രമേഷ് പിഷാരടി ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.