വീണ്ടും സംവിധായകനാകാൻ രമേഷ് പിഷാരടി. പഞ്ചവർണതത്ത, ഗാനഗന്ധർവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് രമേഷ് പിഷാരടി. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘ഗാനഗന്ധർവൻ’ ആയിരുന്നു രമേഷ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രം. ഇപ്പോൾ ഇതാ വീണ്ടും പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് പിഷാരടി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് പുതിയ ചിത്രത്തിന്റെ ജോലികൾ ആരംഭിച്ച കാര്യം രമേഷ് പിഷാരടി അറിയിച്ചിരിക്കുന്നത്.
‘ഇത് എനിക്ക് വളരെ സ്പെഷൽ ആയ ഒരു ഞായറാഴ്ച ആണ്. എന്റെ അടുത്ത സംവിധാന സംരംഭത്തിന്റെ എഴുത്തുജോലികൾ ആരംഭിച്ചു. മോഹൻലാൽ, ഈശോ എന്നീ സിനിമകളുടെ എഴുത്തുകാരനായ സുനീഷുമായി ചേർന്നാണ് എഴുത്തുജോലികൾ ആരംഭിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ നിർമാണം. ബാദുഷയാണ് പ്രൊഡക്ഷൻ ഡിസൈനർ’ – രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
പഞ്ചവർണ തത്തയ്ക്ക് ശേഷമുള്ള രമേഷ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രമായ ‘ഗാനഗന്ധർവൻ’ൽ ഗാനമേള ഗായകൻ ആയ കലാദാസൻ ഉല്ലാസായി ആയിരുന്നു മമ്മൂട്ടി വേഷമിട്ടത്. പുതുമുഖം വന്ദിത ആയിരുന്നു ഈ ചിത്രത്തിൽ നായിക ആയിരുന്നത്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രമേശ് പിഷാരടിയും ഹരി പി നായരും ചേർന്ന് ഒരുക്കിയത്. നവാഗതനായ നിധിന്‍ ദേവീദാസ് സംവിധാനം ചെയ്യുന്ന ‘നോ വേ ഔട്ടാ’ണ് രമേശ് പഷാരടിയുടെ അണിയറയില്‍ ഒരുങ്ങുന്ന ഒരു ചിത്രം. സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം കേസന്വേഷണത്തിനിറങ്ങുന്ന ഉദ്യേഗസ്ഥനായി പിഷാരടി അഭിനയിക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…