മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. ഇതുമായി ബന്ധപ്പെട്ട് നടന് രമേഷ് പിഷാരടി പങ്കുവച്ച ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു കൗമാരക്കാരന് സൈക്കിളില്‍ പോകുമ്പോള്‍ മമ്മൂട്ടിയുടെ വണ്ടി കാണുന്നതും വിഡിയോ പകര്‍ത്തുന്നതും മമ്മൂട്ടി അതിനോട് പ്രതികരിക്കുന്നതുമാണ് വിഡിയോയില്‍. മമ്മൂട്ടിയുടെ ഫാന്‍ പേജുകളില്‍ വിഡിയോ വൈറലായിട്ടുണ്ട്.
മമ്മൂട്ടിയുടെ കാര്‍ വരുന്നത് കൗമാരക്കാരന് ദുരെ നിന്ന് കണ്ടു. തുടര്‍ന്ന് പയ്യന് ക്യാമറ പ്രവര്‍ത്തിപ്പിക്കുകയും സൈക്കിള്‍ ചവിട്ടി വിഡിയോ പകര്‍ത്തുകയുമായിരുന്നു. കാര്‍ അടുത്തെത്തുമ്പോള്‍ വലിയ ആവേശത്തോടെ ഇക്കാ ടാറ്റാ എന്ന് പറയുന്നുണ്ട്.
വിന്‍ഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി ഇത് കേള്‍ക്കുകയും കുട്ടിയെ കൈ വീശി കാണിക്കുന്നുമുണ്ട്. മമ്മൂട്ടി പുഞ്ചിരി തൂകുന്നതും വിഡിയോയിലുണ്ട്. ‘അകത്തും പുറത്തും സ്നേഹത്തോടെ, പിറന്നാള്‍ ആശംസകള്‍’ എന്നാണ് വിഡിയോക്ക് അടിക്കുറിപ്പായി പിഷാരടി നല്‍കിയത്.