രസകരമായ ക്യാപ്ഷനുകൾ കൊണ്ട് തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഓരോ പോസ്റ്റിനും കൂടുതൽ ആരാധകരെ നേടിയെടുക്കുന്ന താരമാണ് രമേശ് പിഷാരടി. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിരാജിന് ആശംസകളേകിയ പിഷാരടിയുടെ ക്യാപ്ഷനാണ് ഏറെ രസകരമായിരിക്കുന്നത്. ശശി തരൂരും പൃഥ്വിരാജ് സുകുമാരനുമൊക്കെ എഴുതുന്നത് പോലെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകൾ കൊണ്ടാണ് പിഷാരടി അമ്മാനമാടുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് ആരാധകർ ഇടുന്നത്. ചില കമന്റുകൾ ചുവടെ ചേർക്കുന്നു.
സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് പറയുന്ന ഏക മിമിക്രിക്കാരൻ
sasi taroor :ഞാ൯ നി൯െ്റ മുന്നിൽ തോറ്റ്പോയി…ഉണ്ണീ…😁
അങ്ങനങ്ങു പോയാലോ..!ആ എഴുതി വെച്ചിരിക്കുന്ന ഇംഗ്ലീഷിന്റെയൊക്കെ അർത്ഥം പറഞ്ഞിട്ടു പോയാ മതി
Oxford dictionary ഫുൾ പഠിച്ചെടുത്ത പോലെ ഉണ്ടല്ലോ ബ്രോ !!!
വാക്കുകൾ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയത് കൊണ്ടാവും ഇത്രയും late ആയത് അല്ലേ?