മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷൻ താരവും അവതാരകയുമാണ് രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകൾ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്നു. താരത്തിന്റെ പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. സാരിയിൽ സൂപ്പർ ലുക്കിൽ എത്തിയിരിക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അർജുനാണ്. ദിവ്യ ഉണ്ണികൃഷ്ണനാണ് സ്റ്റൈലിംഗ്.
View this post on Instagram
നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ – ഇൻ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭിനയിച്ചു.
View this post on Instagram
ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയമാക്കിയത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും അന്യഭാഷ ചിത്രങ്ങളിലാണ് രമ്യ ൻമ്പീശൻ ഇപ്പോൾ സജീവമായി നിൽക്കുന്നത്. ചെറിയ ഇടവേളയ്ക്കുശേഷം രമ്യ നമ്പീശൻ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു അഞ്ചാം പാതിര.
നടിയെന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് രമ്യ നമ്പീശൻ. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ഇവന് മേഘരൂപന്‍’ എന്ന ചിത്രത്തിലെ ‘ആണ്ടലോന്റെ’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘ബാച്ച്ലര് പാര്‍ട്ടി’ എന്ന ചിത്രത്തിലെ ‘വിജനസുരഭി’, ‘തട്ടത്തിന് മറയത്ത്’ എന്ന ചിത്രത്തിലെ ‘മുത്തുചിപ്പി’ എന്നീ ഗാനങ്ങള്‍ രമ്യ നമ്പീശനെ പ്രശസ്തയാക്കി. ആമേന്‍, അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്, ഇംഗ്ലീഷ്, അരികില്‍ ഒരാള്‍, പാണ്ടീനാട്, ഫിലിപ് ആന്റ് മങ്കിപെന്‍, മിസ്സ് ലേഖ തരൂര്‍ കാണുന്നത്, ബൈസിക്കിള്‍ തീവ്സ്,ഓം ശാന്തി ഓശാന,നെല്ലിക്ക, സകലകലാ വല്ലഭന്, അടി കപ്യാരെ കൂട്ടമണി, ആകാശവാണി, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലും രമ്യ പാടിയിട്ടുണ്ട്.