ഇത് ആദ്യമായിട്ടായിരിക്കും ഒരു നടൻ താൻ അഭിനയിച്ച പടം ആരും പോയി കാണരുത് എന്ന് പറയുന്നത്. ബാഹുബലി ഫെയിം റാണ ദഗുബട്ടിയാണ് തന്റെ പുതിയ സിനിമയായ 1945 ആരും പോയി കാണരുത് എന്ന് പറഞ്ഞത്.
പൂര്‍ത്തിയാവാത്ത ചിത്രമാണിതെന്നും തന്റെ ശമ്പളം മുഴുവന്‍ തന്നിട്ടില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷമായി ഈ ചിത്രത്തെ കുറിച്ച് ഒന്നും കേട്ടിരുന്നില്ലെന്നും റാണ ദഗ്ഗുപതി പറഞ്ഞു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദീപാവലിയോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തിരുന്നു. ആളുകളെ പറ്റിച്ച് പണം തട്ടാനുള്ള പരിപാടിയാണെന്നും അതിനെ പ്രോത്സാഹിപ്പിക്കരുതെന്നും റാണ പറഞ്ഞു.
First look poster of 1945 the movie.Stars Rana Daggubati in lead.#1945TheMovie@KProductions9 @RanaDaggubati @Rajarajan7215 @thisisysr @kaaliactor @Sathyasivadir @DoPsathya @CtcMediaboy pic.twitter.com/SSORAyugiA
— Purely Cinema (@PurelyCinema) October 27, 2019
1945ല്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എയില്‍ പ്രവര്‍ത്തിച്ച ഒരു സൈനികന്റെ വേഷമാണ് റാണ അവതരിപ്പിച്ചിരിക്കുന്നത്. നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. രണ്ടു വർഷം മുൻപാണ് ചിത്രം അന്നൗൺസ് ചെയ്തത്.