കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ബാഹുബലി താരം റാണ ദഗുബട്ടിയുടെ വിവാഹം. നാളെയാണ് മിഹീകയുടെ കഴുത്തിൽ താരം താലി ചാർത്തുന്നത്. വിവാഹത്തിന്റെ ആഘോഷങ്ങൾക്ക് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുകയാണ്. വിവാഹത്തിന്റെ മുന്നോടിയായി നടത്തുന്ന ഹൽദി ചടങ്ങ് പൂർത്തിയായിരിക്കുകയാണ്. ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ജൂബിലി ഹിൽസിലുള്ള മിഹീകയുടെ വീട്ടിൽ വെച്ചാണ് ഹൽദി ചടങ്ങുകൾ നടന്നത്. നാളെ ഹൈദരാബാദിലുള്ള രാമനായിഡു സ്റ്റുഡിയോയിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിവാഹം നടക്കുന്നത്.