ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ‘രണ്ടി ‘ന്റെ ‘തെക്കോരം കോവിലില്‍ ….’ എന്നു തുടങ്ങുന്ന പ്രൊമോ ഗാനം മോഹന്‍ലാലിന്റെ എഫ് ബി പേജിലൂടെ റിലീസായി . വിഷ്ണു ഉണ്ണികൃഷ്ണനും ടിനി ടോമിനും ഒപ്പം ‘രണ്ട് ‘ ടീമിനും ആശംസകളറിയിച്ചാണ് ലാലേട്ടന്റെ പോസ്റ്റ് . ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞ പാട്ടിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദും ഈണമിട്ടിരിക്കുന്നത് ബിജിപാലും ആലാപനം കെ കെ നിഷാദുമാണ്.
വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനുമാണ് നായകനും നായികയുമാകുന്നത്. പൊളിറ്റിക്കല്‍ സറ്റയറും ഫാമിലി ത്രില്ലറുമായ രണ്ടിന്റെ രചന, ബിനുലാല്‍ ഉണ്ണിയും ദൃശ്യാവിഷ്ക്കാരം അനീഷ് ലാല്‍ ആര് എസ്സും എഡിറ്റിംഗ് മനോജ് കണ്ണോത്തും പ്രൊഡക്ഷന്‍ കണ്ട്രോളര് ജയശീലന്‍ സദാനന്ദനുമാണ്. ചിത്രം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളിലെത്തും. മനോരമ മ്യൂസിക് ആണ് വിതരണം.