മലയാളികളുടെ പ്രിയ ഗായികയും അവതാരകയും അഭിനേത്രിയുമാണ് റിമി ടോമി. റിമിയുടെ അമ്മ റാണി ടോമിയുടെ ക്ലാസിക്കല്‍ നൃത്ത വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒന്നര മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോയാണിത്. റിമിയുടെ അനിയത്തി റീനു ടോമിയാണ് യൂ ട്യൂബ് ചാനലില്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് റാണിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ പ്രായത്തിലും ഇത്ര ഊര്‍ജത്തോടെയും പ്രസരിപ്പോടെയും നൃത്തം അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന റാണി ടോമി വലിയ പ്രചോദനമാകുന്നു എന്നൊക്കെയാണ് പ്രേക്ഷകരുടെ അഭിപ്രായ പ്രകടനങ്ങള്‍. ഇനിയും ഇത്തരം പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും കമന്റുകളുണ്ട്.
നേരത്തേയും റാണിയുടെ നൃത്ത വിഡിയോകള്‍ റിമി ടോമിയും സഹോദര ഭാര്യയും നടിയുമായ മുക്തയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. റാണി ഇപ്പോഴും ഡാന്‍സ് പഠിക്കുന്നുണ്ട്.