മലയാളികളുടെ പ്രിയപ്പെട്ട നടിയും ഗായികയും ആണ് രഞ്ജിനി ജോസ്. നിരവധി മലയാള ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ നേടുവാനും താരത്തിന് സാധിച്ചു. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് താരം പിന്നണി ഗാന രംഗത്തേക്ക് ചുവടു വെക്കുന്നത്. ഒരു സിനിമ കുടുംബത്തില്‍ നിന്നു തന്നെയാണ് രഞ്ജിനിയുടെ വരവും. താരത്തിന്റെ അച്ഛനൊരു നിര്‍മ്മാതാവായിരുന്നു. മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും ആയി ഇതിനോടകം 200ലധികം പാട്ടുകള്‍ രഞ്ജിനി പാടിയിട്ടുണ്ട്.
അതെ പോലെ തന്നെ എന്തും തുറന്നുപറയാനുള്ള ധൈര്യവും വാതോരാതെയുള്ള സംസാരവും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയും അഭിനേത്രിയുമായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്തി നേടിയത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ്, അമൃത ടി വി ഫിലിം അവാർഡ്സ്, ഏഷ്യാവിഷൻ അവാർഡ്സ്, ഫ്ളവേഴ്സ് ടി വി അവാർഡ്സ്, ജയ്ഹിന്ദ് ഫിലിം അവാർഡ്സ്, SIIMA തുടങ്ങി നിരവധി അവാർഡ് നൈറ്റുകൾക്കും രഞ്ജിനി അവതാരികയായിട്ടുണ്ട്. 2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എൻട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുന്നത് ഇരുവരും ഒന്നിച്ചുള്ള ഒരു ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോയാണ്. ഷോർട്സിൽ കിടിലൻ ലുക്കിൽ എത്തിയിരിക്കുന്ന രഞ്ജിനി ഹരിദാസിന് ഒപ്പമാണ് രഞ്ജിനി ജോസ് ചുവട് വെച്ചിരിക്കുന്നത്.
View this post on Instagram