അവതാരക എന്ന നിലയിൽ ശ്രദ്ധേയയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രശസ്ത ആകുന്നത്. നിലപാടുകൾ കൊണ്ടും ശ്രദ്ധേയയായ താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. കാമുകനൊപ്പം സർഫിങ് പഠിക്കാൻ എത്തിയതാണ് രഞ്ജിനി. വർക്കല ബീച്ചിൽ നിന്ന് ശരത്തിനൊപ്പം ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവച്ചത്. വർക്കല കാപ്പിൽ ബീച്ചിൽ ഇത്രയും നല്ല സർഫിങ് സൗകര്യം ഉണ്ട് എന്ന് അറിയില്ലായിരുന്നുവെന്നും താരം കുറിച്ചു.
രണ്ടു ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചത്. ഈ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
View this post on Instagram