വിവാഹതിരാകുന്നു എന്ന വാര്‍ത്ത വന്നതിന് ശേഷം ഒരുപാട് നാളത്തെ കാത്തിരിപ്പ് പിന്നെയും ഉണ്ടായിരുന്നു ദീപിക-രണ്‍വീര്‍ വിവാഹത്തിന്. എന്നാല്‍ വധൂവരന്മാരെ വിവാഹ വേഷത്തില്‍ കാണാന്‍ കൊതിച്ചവര്‍ക്ക് നിരാശ നല്‍കികൊണ്ട് ചിത്രങ്ങളും വീഡിയോകളും ഒന്നും തന്നെ പുറത്ത് വിടാതിരിക്കുകയായിരുന്നു താരങ്ങൾ
കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ദീപിക-രണ്‍വീര്‍ വിവാഹച്ചിത്രങ്ങള്‍ പുറത്ത്. താരങ്ങള്‍ തന്നെയാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഫോട്ടോകള്‍ റിലീസ് ചെയ്തത്.
കൊങ്കണി രീതിയിലുള്ള വിവാഹചടങ്ങുകളും സിന്ധി രീതിയിലുള്ള വിവാഹചടങ്ങുകളും നടന്നു. രണ്ടിന്റെയും ഓരോ ചിത്രം വീതമാണ് ദീപികയും രണ്‍വീറും തങ്ങളുടെ ഇന്‍സ്റ്റാഗ്രാം വഴി പങ്കു വച്ചിരിക്കുന്നത്. രണ്ടിലും ദീപിക ചുവന്നസാരിയില്‍ ആണ് ധരിച്ചിരിക്കുന്നത്, വരന് രണ്‍വീര്‍ വെള്ളയും ചുവപ്പും നിറത്തിലുള്ള ഷേര്‍വാനികളാണ് ആണ് രണ്ടു ചിത്രങ്ങളിലും ധരിച്ചിരിക്കുന്നത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2018/11/0ffda48f-46362761_766161147064125_6787691590757384192_n.jpg?resize=773%2C960&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2018/11/71dda37e-46368788_590987944691780_8685587117159481344_n.jpg?resize=788%2C762&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2018/11/340ed5c1-46503102_260154004670525_7080412806188630016_n.jpg?resize=788%2C525&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2018/11/7f63f50e-46305693_2210381792531764_8942226681704218624_n.jpg?resize=788%2C753&ssl=1)