തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് രശ്മിക മന്ദാന. അല്ലു അര്‍ജുനൊപ്പം രശ്മികയെത്തിയ പുഷ്പയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ബോളിവുഡില്‍ ചുവടുവച്ച കാര്യം അറിയിച്ച് കഴിഞ്ഞ ദിവസം രശ്മിക രംഗത്തെത്തിയിരുന്നു. നടന് വരുണ്‍ ധവാനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവമാണ് രശ്മിക പങ്കുവച്ചത്. ഇപ്പോഴിതാ വരുണ്‍ ധവാനൊപ്പം ചുവടുവച്ച് രംഗത്തെത്തിയിരിക്കുകയാണ് രശ്മിക.
വിജയ് നായകനാകുന്ന ബീസ്റ്റിലെ സൂപ്പര്‍ ഹിറ്റ് ഗാനം അറബിക് കുത്തിനാണ് രശ്മികയും വരുണ്‍ ധവാനും ചുവടുവച്ചിരിക്കുന്നത്. ബീച്ചില്‍ നിന്നുള്ളതാണ് ദൃശ്യം. രണ്ട് മണിക്കൂറുകൊണ്ടു തന്നെ 20 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്.
അമിതാഭ് ബച്ചെനാന്നം ഗുഡ് ബൈയിലൂടെയാണ് രശ്മിക ബോളിവുഡിലെത്തുന്നത്. ഇത് കൂടാതെ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ നായികയായി മിഷന് മജ്നുവിലും രശ്മികയെത്തും.