ഊഴം, ജോമോന്റെ സുവിശേഷങ്ങൾ എന്നി സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രസ്ന പവിത്രൻ. മലയാളത്തിനു പുറമേ തമിഴിലും താരം ശ്രദ്ധേയമാണ്. ‘തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന സിനിമയില്‍ നായികയായ രസ്ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.
പിന്നീട് വിവാഹിതയായ രസ്ന സിനിമയിൽ അധികം അഭിനയിച്ചിട്ടില്ല. താരം പങ്കു വെച്ച ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തനി നാടനും മോഡേൺ വേഷങ്ങളും ഗ്ലാമറസ് വേഷങ്ങളുമെല്ലാം ധരിച്ചുള്ള രസ്നയുടെ കിടിലം ചിത്രങ്ങൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
ഇപ്പോഴിതാ ചുവപ്പിന്റെ അഴകുമായി കിടിലം ലുക്കിൽ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. പ്രശസ്ത ഫോട്ടോഗ്രാഫറായ സെനി പി അറുകാട്ടാണ് രസ്നയുടെ പുതിയ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. അനൂപ് അരവിന്ദാണ് ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. ശ്രുതി സായ് മേക്കപ്പും സജനി മന്ദാര ഹെയറും നിർവഹിച്ചിരിക്കുന്നു.
View this post on Instagram