ഊഴം, ജോമോന്റെ സുവിശേഷങ്ങൾ എന്നി സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രസ്ന പവിത്രൻ. മലയാളത്തിനു പുറമേ തമിഴിലും താരം ശ്രദ്ധേയമാണ്. ‘തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന സിനിമയില്‍ നായികയായ രസ്ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.
പിന്നീട് വിവാഹിതയായ രസ്ന സിനിമയിൽ അധികം അഭിനയിച്ചിട്ടില്ല. താരം പങ്കു വെച്ച ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തനി നാടനും മോഡേൺ വേഷങ്ങളും ഗ്ലാമറസ് വേഷങ്ങളുമെല്ലാം ധരിച്ചുള്ള രസ്നയുടെ കിടിലം ചിത്രങ്ങൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ പെൺകുട്ടികളുടെ ഇഷ്ടപ്പെട്ട വേഷങ്ങളിൽ ഒന്നായ ദാവണി ധരിച്ച് കിടിലം ലുക്കിൽ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. പ്രശസ്ത ഫോട്ടോഗ്രാഫറായ അനീഷ് ഉപാസനയാണ് രസ്നയുടെ പുതിയ കേരളീയ തനിമയിലുള്ള ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ ദേവ് രാഗ് ആണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. മേക്കപ്പ് ഷിബിനാണ് ചെയ്തിരിക്കുന്നത്.